ഡൊണാള്‍ഡ് ട്രംപ് 24 ന് ഇന്ത്യയില്‍


വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യയിലെത്തും. ഇന്ന് വൈറ്റ് ഹൗസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 24, 25 തിയതികളിലായിരിക്കും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം ഊട്ടിഉറപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മോദിയും ട്രംപും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ ട്രംപിനെയും കുടുംബത്തിനെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

Post a Comment

0 Comments