പാണത്തൂര്‍: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം 22 മുതല്‍ 29 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി 101 തെയ്യങ്ങള്‍ കെട്ടിയാടും. 21 ന് ശിവരാത്രി ദിനം അര്‍ദ്ധരാത്രിക്ക് ക്ഷേത്രത്തില്‍ തെക്കേല്‍ വാതില്‍തുറന്ന് രാവിലെ പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും നേക്കണീശന് അവകാശിക്കും, വണ്ണാന്‍ സമൂദായത്തിലെ ആചാരക്കാര്‍ക്കും വെറ്റിലടക്ക കൊടുക്ക ല്‍ കര്‍മ്മം നടക്കും. തുടര്‍ന്ന് ദീപവും, തിരിയും ഭണ്ഡാരവും കോവിലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ കളിയാട്ടത്തിന് തുടക്കം കുറിക്കും. 22 ന് രാത്രി 11 ഒന്നാം കളിയാട്ട ദിവസം അടര്‍ഭൂതം, നാഗകന്യകയും, പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും നടക്കും. 23 ന് രണ്ടാം കളിയാട്ട ദിവസം രാത്രി 9 ന് വൈകിട്ട് വേടനും, കരിവേടനും, 24ന് മുന്നാം കളിയാട്ട ദിവസം ഇരുദൈവങ്ങളും പുറാട്ടും, ശ്രീ മഞ്ഞാലമ്മദേവിയും, നാട്ടുക്കാരുടെ കലശവും, ഒളിമകളും കിളിമകളും മാഞ്ചേരി മുത്തപ്പനും നടക്കും. 25 ന് നാലാം കളിയാട്ട ദിവസം പകല്‍ 1 ന് പൂക്കാര്‍ പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ എത്തും. വൈകിട്ട് 6.30ന് ശ്രീ മുന്നായരീശ്വരന്റെ വെള്ളാട്ടം, രാത്രി കരിന്ത്രായര്‍, പുലിമാരന്‍, വേട്ടക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം.
26 ന് അഞ്ചാം കളിയാട്ട ദിവസം രാവിലെ 9ന് മുന്നായരീശ്വരന്റെ തിറ, കരിയന്ത്രായര്, പുലിമാരന്‍ വേട്ടൊക്കൊരുമകന്, വൈകിട്ട് മുന്നായരീശ്വരന്റെ വെള്ളാട്ടം, ശ്രീ കാളപ്പുലിയില്, ശ്രീപുലിക്കണ്ടന്, ശ്രീവേട്ടക്കൊരുമകന്‍, ശ്രീ പൈറ്റടിപ്പൂവന്.
27 ന് ആറാം രാവിലെ 9 മുതല്‍ മുന്നായറീശ്വരന്റെ തിറ തുടര്‍ന്ന് കാളപ്പുലിയില് ശ്രീ പുലികണ്ടന്‍, വേട്ടക്കൊരുമകന്‍, വൈകിട്ട് ശ്രീ മുന്നായരീശ്വരന്റെ വെള്ളാട്ടം. തുടര്‍ന്ന് മലങ്കാരി വെള്ളാട്ടം, പുല്ലൂര്ണ്ണന്, പൂല്ലുരാളിദേവിയുടെയും, ബാളോളന് ദൈവത്തിന്റെയും തോറ്റങ്ങള്‍, വേട്ടച്ചേകോനും, പുറാട്ടും, മുത്തേടത്ത് എളേടത്ത് കലശവും, ബ്രാഫ്മണന്റെ പുറപ്പാടും, 28 ന് എഴാം കളിയാട്ട ദിവസം രാവിലെ 9.30 മുതല്‍ ശ്രീ മുന്നായരീശ്വരന്റെ പുറപ്പാട്, വൈകിട്ട് 4 ന് ശ്രീ മുന്നായര്‍ ഇശ്വാരന്‍ മുടി എടുക്കുന്നു തുടര്‍ന്ന് മലങ്കാരി ദൈവം, പുല്ലൂര്ണ്ണന് ദൈവം, പുല്ലുരാളി ദേവി എന്നി തെയ്യങ്ങള്‍ നടക്കും.
29 ന് എട്ടാം കളിയാട്ട ദിവസം പകല്‍ 11.30 മുതല്‍ ശ്രീ തുളൂര്‍വ്വനത്ത് ഭഗവതി അമ്മയും, ശ്രീ ക്ഷേത്ര പാലകനീശ്വരനും തുടര്‍ന്ന് ആചാരക്കാരുടെ കലശവും നടക്കും. വൈകിട്ട് ശ്രീ തുളൂര്‍വ്വനത്ത് ഭഗവതി അമ്മ മുടി എടുക്കും. മാര്‍ച്ച് 1 ന് കലശാട്ട് നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ മാനേജിംഗ് ട്രസ്റ്റി കാട്ടൂര്‍ തമ്പാന് നമ്പ്യാര്‍, വിദ്യാധരന് കാട്ടുര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments