കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും 22 കിലോ കഞ്ചാവ് പിടികൂടി


കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് എക്‌സൈസ് സി.ഐ സച്ചിതാനന്ദനും സംഘവും പിടികൂടി.
പരിശോധനയ്ക്കിടയില്‍ ഒരാള്‍ ഇറങ്ങി ഓടിരക്ഷപ്പെട്ടു. ഇയാളെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിഐ പറഞ്ഞു. മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എ 19 എഫ് 3435 നമ്പര്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന നടത്തുന്നതിനിടയിലാണ് രണ്ട് ബാഗുകളിലായി 11 പാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. സിഐക്കുപുറമെ ഇന്‍സ്‌പെക്ടര്‍ ബിബി മുരളീധരന്‍, പ്രിവന്റ് ഓഫീസര്‍ വി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, നിധീഷ് വൈക്കത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത ബാഗില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓടിരക്ഷപ്പെട്ടത് ചെങ്കള ബംബ്രാണി നഗര്‍ ഹബീബ് മന്‍സിലില്‍ സൈനുദ്ദീന്റെ മകന്‍ അബ്ദുള്‍ ഷക്കീറാണെന്ന് (32) തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിഐ പറഞ്ഞു.

Post a Comment

0 Comments