കൊറോണ വൈറസ്: മരണസംഖ്യ 2100; രോഗബാധിതരുടെ എണ്ണം 80,000 കടന്നു


ബീജിങ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2100 കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1710 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 80,000 ആയി. കൊറോണ ആശങ്കയെ തുടര്‍ന്ന് യോക്കോഹോമയില്‍ തടഞ്ഞ് വെച്ചിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് യാത്രാക്കാരെ വിട്ടയക്കുമെന്ന് ജപ്പാന്‍ അറിയിച്ചു.
അതേസമയം വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം വുഹാനിലേക്ക് പോകും. സി 17 മിലിറ്ററി എയര്‍ക്രാഫ്റ്റ് ഫെബ്രുവരി 20 നായിരിക്കും വുഹാനിലെത്തുക. ചൈനയിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇതേ വിമാനത്തില്‍ കയറ്റി അയക്കും. ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോകടര്‍മാരും നഴ്‌സുമാരും അടക്കം 25,000 ത്തോളം മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായ് ഹുബെയില്‍ എത്തിയത്.

Post a Comment

0 Comments