കാഞ്ഞങ്ങാട്: കാളികാ ഭഗവതി ക്ഷേത്ര ശിവരാത്രി കളിയാട്ട മഹോത്സവം 21 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ നടക്കും.
21 ന് ശിവരാത്രി ദിനത്തില്‍ രാവിലെ 10 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര. വൈകിട്ട് 6 ന് ദീപാരാധന തുടര്‍ന്ന് അരിത്രാവല്‍. ഏഴിന് കലാസന്ധ്യ 2020 മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര തുടര്‍ന്ന് സംസ്ഥാന ജില്ല കലാ കായിക ഗണിത ശാസ്ത്ര മേളകളിലും മറ്റും സമ്മാനാര്‍ഹരായ ക്ഷേത്ര പരിധിയിലെ പ്രതിഭകളെ ആദരിക്കും. രാത്രി പത്തിന് മഹാപൂജ, പ്രസാദ വിതരണം. 24 ന് കളിയാട്ട ദിനത്തില്‍ രാത്രി ഏഴിന് ദീപാരാധന, വിഷ്ണു മൂര്‍ത്തിയുടെ കുളിച്ച് തോറ്റം. രാത്രി 12 ന് പൊട്ടന് തെയ്യം. 25 ന് ഉച്ചയ്ക്ക് 12ന് വിഷ്ണു മൂര്‍ത്തി, ഗുളികന് തെയ്യങ്ങള്‍ അരങ്ങിലെത്തും. ഒരു മണിക്ക് അന്നദാനം തുടര്‍ന്ന് വിളക്കിലരിയോടെ ഉത്സവം സമാപിക്കും
0 Comments