പെരിയ തറവാട് കളിയാട്ട മഹോത്സവം 20 മുതല്‍


കാഞ്ഞങ്ങാട്: പെരിയ തറവാട് കളിയാട്ട മഹോത്സവം ഫെബ്രുവരി 20 മുതല്‍ 23 തിയ്യതികളിലായി നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
20 ന് രാവിലെ 10 മണിക്ക് കലവറനിറയ്ക്കല്‍. 11 മണിക്ക് പുതുതായി നിര്‍മ്മിച്ച ഓഫീസിന്റെ ഉല്‍ഘാടനം തറവാട് കാരണവര്‍ പി.ബാലകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 3.30 ന് വിളംബരഘോഷയാത്ര. 6.30 ന് ഭജന. 8 മണിക്ക് തിടങ്ങല്‍. 10 മണിക്ക് കണ്ണേറ് തുടര്‍ന്ന് കുട്ടിച്ചാത്തന്‍ ദൈവം, പൊട്ടന്‍ ദൈവം എന്നീദൈവക്കോലങ്ങള്‍ അരങ്ങിലെത്തും.
21 ന് രാവിലെ 11 മണിക്ക് ധര്‍മ്മദൈവമായ രക്തചാമുണ്ഡിയമ്മയും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയും അരങ്ങിലെത്തും. രാത്രി 7 മണിക്ക് തിടങ്ങല്‍. 7.30 ന് സാംസ്‌ക്കാരിക സമ്മേളനത്തില്‍ രജീഷ് പണിക്കര്‍ക്ക് പുനര്‍നിര്‍മ്മിക്കപ്പെട്ട പണിക്കര്‍ വള കൈമാറല്‍ ചടങ്ങ് തറവാട്ട്കാരണവര്‍ നിര്‍വ്വഹിക്കും. തറവാട് സംരക്ഷണസമിതി രക്ഷാധികാരി പി. കുഞ്ഞമ്പു നായരുടെ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധകലാപരിപാരിപാടികള്‍ 22 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന്മൂവാളംകുഴി ചാമുണ്ഡിയമ്മയും അരങ്ങിലെത്തും. രാത്രി 7 മണിക്ക് തിടങ്ങള്‍, 8 മണിക്ക് നടക്കുന്ന പ്രവാസിസംഗമത്തില്‍ പെരിയയുടെ വികസനങ്ങള്‍ തൂലികയിലൂടെ ലോകത്തേക്കറിയിക്കുന്ന പെരിയയില്‍ ബ്യൂറോയുളള രണ്ട് പത്രമാദ്ധ്യമങ്ങളായ മലയാളമനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ ലേഖകരായ കെ.ബാബു, അനില്‍ പുളിക്കാല്‍ എന്നിവര്‍ക്ക് തറവാട്‌സംരക്ഷണ സമിതി പ്രസിഡണ്ട് പ്രമോദ് പെരിയ ആദരിക്കും. തറവാട് യു.എ.ഇ കമ്മിറ്റി രക്ഷാധികാരി ആര്‍.കെ. നായരുടെ അധ്യക്ഷത വഹിക്കും. വിജയകൃഷ്ണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പെരിയ, കെ കുമാരന്‍ എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ചിലമ്പൊലി നാടന്‍ കലാനാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന ഗോത്രപ്പെരുമ എന്ന നാടന്‍ കലാമേള അവതരിപ്പിക്കും. സമാപനദിവസമായ 23 ന് രാവിലെ 9.30 ന് തറവാട്ട്കാരണവര്‍ പി.ബാലകൃഷ്ണന്‍ നായര്‍ ഭദ്രദീപം തെളിയിക്കുന്നതോടെ തറവാട്ടമ്മ പി.നാരായണി അമ്മയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കേരളറവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യും. പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാഥിതിയായിരിക്കും. ഉദുമ എം.എല്‍. എ കെ.കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് 2018-19 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ, മറ്റ ്ഉന്നത പരീക്ഷകളില്‍ വിജയികള്‍ക്കുളള അവാര്‍ഡ്ദാനവും അനുമോദനവും നടക്കും. 10.30 ന് വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന് നാടുവാഴുന്ന അമ്മയും അരങ്ങിലെത്തും. വൈകുന്നേരം 5 മണിക്ക് ഗുളികന്‍, 6 മണിക്ക് വിളക്കിലരിയോടെ 4 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടം സമാപിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് പ്രമോദ് പെരിയ, ജനറല്‍ സെക്രട്ടറി പി.വി.ബാലകൃഷ്ണന്‍ നായര്‍, ട്രഷറര്‍ പി കുഞ്ഞമ്പു നായര്‍, യുഎഇ കമ്മിറ്റി പ്രസിഡന്റ് ശ്രീധരന്‍ പെരിയ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രവി നഞ്ചില്‍, യൂണിറ്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ജയചന്ദ്രന്‍ ബാര, പി മുരളീധരന്‍ നായര്‍ പെരിയ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments