നീലേശ്വരാം: മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായ ജാതി മത ഭേദമന്യേ ദിനേന നിരവധിപേര്‍ സന്ദര്‍ശനം നടത്തുന്ന ഉത്തര മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ നീലേശ്വരം മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര ഉറൂസിന് ഫെബ്രുവരി 20 ന് കൊടി ഉയരും.
രാവിലെ 9 മണിക്ക് ഉറൂസ് കമ്മറ്റി ചെയര്മാന് എന്‍ പി ഹസൈനാര്പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കം കുറിക്കും.
രാത്രി എട്ട് മണിക്ക് നടക്കുന്ന സമ്മേളനം ജമാഅത്ത് കമ്മറ്റി ട്രഷറര്‍ എ.മുസ്ഥഫയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
ഇസ്ഹാഖ് സഅദി എടച്ചാക്കൈ, ഷാദുലി മൗലവി പുളിങ്ങോം, മുഹമ്മദ് കുഞ്ഞി മൗലവി തുരുത്തി, കുവൈത്ത് ശാഖാ ജനറല്‍ സെക്രട്ടറി കെ.മുനീര്‍, ജമാഅത്ത് സെക്രട്ടറിമാരായ വി.മുബാറക്, വി.മുഹമ്മദലി ഉറൂസ് കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ സി.എച്ച്. സിനാജ് എന്നിവര്‍ പ്രസംഗിക്കും.
ഫെബ്രുവരി 21 ന് ജുമാ നിസ്കാരാനന്തരം ഖത്തം ദുആ മജ്ലിസ് നടക്കും. അബ്ദുല്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ നേതൃത്വം നല്‍കും. രാത്രി 8 മണിക്ക് കേരള മാപ്പിള അക്കാദമിക് ചെയര്മാന് ഡോ.ഉസ്താദ് കോയാ കാപ്പാട് മദ്ഹ് നിലാവിന് നേതൃത്വം നല്‍കും.
22 ന് അല്‍ഹാഫിള് മഷ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും. ഫെബ്രുവരി 23 ന് നവാസ് മന്നാനി പറവൂര്‍, 24 ന് സഫ്വാന് സഖാഫി പത്തപ്പിരിയം, 25 ന് ഉസ്താദ് മുഹമ്മദ് ഷാഫി ബാഖവി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും. 26 ന് രാത്രി 8 മണിക്ക് സമാപന സമ്മേളനം നടക്കും. ജമാഅത്ത് പ്രസിഡണ്ട് അഷ്റഫ് അശ്റഫ് അശ്റഫി ആറങ്ങാടിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് ഫാറാഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിളുകള്‍ക്കുള്ള അനുമോദനവും കല്ലായി അബ്ദുറഹ്മാന് ഹാജി സിയാറത്തിങ്കര ജമാഅത്തിന് ദാനമായി നല്കിയ ഭൂമിയുടെ രേഖ കൈമാറ്റ ചടങ്ങും നടക്കും.ദിക്ര് ദുആ മജ്ലിസിന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുറഹ്മാന് സഅദി ബാവാനഗര്‍, ഹബീബ് മൗലവി അഴിത്തല, ഇസ്മയില്‍ മൗലവി, ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. അബ്ദുല്ല ഹാജി, യു.എ.ഇ ശാഖ പ്രസിഡണ്ട് പി.സഈദ്, കുവൈത്ത് ശാഖ പ്രസിഡണ്ട് ടി.സുബൈര്‍, ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍കെ.ഖാലിദ് ജോയിന്റ് കണ്‍വീനര്‍മാരായ എ.കെ.അവറാന്‍കുട്ടി, എന്‍.പി.സ്വാലിഹ് എന്നിവര്‍ സംസാരിക്കും.27 ന് ഉച്ചതിരിഞ്ഞ് 3 ന് മൗലവി പാരായണം, വൈകുന്നേരം 4 മണിക്ക് അന്നദാനത്തോടുകൂടി ഉറൂസിന് കൊടിയിറങ്ങും.
0 Comments