'ഒപ്പം 2020' പരിപാടി സംഘടിപ്പിച്ചു


കാസര്‍കോട്: വരുംതലമുറയെ ഉത്തരവാദിത്വമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സര്‍വകലാശാല സാമൂഹ്യപ്രവര്‍ത്തക വിഭാഗം,ജില്ലാ ശിശു സംരക്ഷണയൂണിറ്റ് ,എക്‌സൈസ് വ്വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, 'ഒപ്പം 2020' പരിപാടി ബദിയടുക്ക നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാശിശു സംരക്ഷണ ഓഫീസര്‍ സി.എ.ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അസിസ്റ്റന്റ ്‌പ്രൊഫസര്‍ ഡോ ജില്ലി ജോണ്‍ അധ്യക്ഷത വഹിച്ചു. ബദിയടുക്ക സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ജനാര്‍ദന, ബദിയടുക്ക എക്‌സൈസ്പ്രിവന്റീവ് ഓഫീസര്‍ സി. കെ.വി സുരേഷ് എം എസ് ഡബ്ല്യു വിദ്യാര്‍ഥി വി. ആര്‍ അഖിലഎന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ശിശുസംരക്ഷണ ഓഫീസര്‍ എ.ജി.ഫൈസല്‍, ഡോ. ദിലീപ് ദിവാകര്‍, മുഹമ്മദ് അഷ്‌റഫ്, എന്നിവര്‍ സംസാരിച്ചു.ഡെപ്യൂട്ടി എച്ച് എംപി. മിനി സ്വാഗതവും ഗുഗ്ലോത് നരേഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments