സംസം 2020 അറബിക്ക് കലോത്സവം സമാപിച്ചു


കാഞ്ഞങ്ങാട് : ഓര്‍ഫനേജ് അറബിക്ക് കോളേജ് യൂണ്യന്‍ സംഘടിപ്പിച്ച 'സംസം 2020' അറബിക്ക് കലോല്‍സവം സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി നടത്തിയ കലോല്‍സവത്തില്‍ മൊത്തം വിദ്യാര്‍ത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മല്‍സരത്തില്‍ പങ്കെടുപ്പിച്ചത്. ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ തര്‍ബിയ ഗ്രൂപ്പ് ഓവറോള്‍ ചാമ്പ്യന്മാരായി. തസ്ഖിയ ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം.
കൂടുതല്‍ പോയന്റ് നേടിയ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ശാമില കലാപ്രതിഭയും മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മറിയം ഷക്കീല സാഹിത്യ പ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങില്‍ യതീംഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദുള്ള ഹാജി പാലക്കി, സെക്രട്ടറി അഹമദ് കിര്‍മാണി, ഭരണ സമിതിയംഗം ടി മുഹമ്മദ് അസ്‌ലം , അഡ്മിനിസ്‌ട്രേററര്‍ ഇര്‍ഷാദ്, പ്രന്‍സിപ്പള്‍ കെ.സി ആയിഷ വൈസ് പ്രന്‍സിപ്പാള്‍ സഈദ് അസ്അദി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫിയും മെഡലും സമ്മാനങ്ങളും വിതരണം ചെയ്തു. കോളേജ് യൂണ്യന്‍ മാഗസിന്‍ പ്രകാശനവും പ്രസിഡന്റ് സി. കുഞ്ഞബ്ദുള്ള ഹാജി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷം വഹിച്ചു.

Post a Comment

0 Comments