പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം: 200 ഓളം പേര്‍ക്കെതിരെ കേസ്


പെരിയ: പെരിയയില്‍ വീണ്ടും സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം.സി.പി.എം, കോണ്‍ഗ്രസ് സ്ഥാപനങ്ങള്‍ തകര്‍ക്കുകയും സിപിഎം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തതിനും പെരിയ ബാങ്കിന് നേരെ കല്ലെറിഞ്ഞതിനും 172 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതിന് 12 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്.
ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് പെരിയയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിയ സഹകരണ ബാങ്കിന്റെ പ്രധാന കെട്ടിടത്തിന് നേരെ കല്ലേറുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം, പെരിയയിലെ ഹരികുമാര്‍ സ്മാരക കാത്തിരിപ്പുകേന്ദ്രം എന്നിവയും സി പി എം നേതാവ് എ ശേഖരന്‍ നായര്‍ സ്മാരക സ്തൂപവും തകര്‍ക്കപ്പെട്ടു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായരുടെ വീടിന് നേരെയും ആക്രമണം നടന്നതായും പരാതിയുണ്ട്.
കല്യോട്ട് നടന്ന സി. പി.എം ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെ പരാതി. പോലീസ് സുരക്ഷയോടെയാണ് കല്ല്യോട്ട് സി. പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നത്.
കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും രക്തസാക്ഷിത്വദിനാചരണവും കഴിഞ്ഞവര്‍ഷം സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട സിപിഎമ്മിന്റെ നവീകരിച്ച പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്. അന്നുമുതല്‍ക്കെ ഇവിടെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
സംഘര്‍ഷം നിലനില്‍ ക്കുന്ന പെരിയയിലും പരിസരപ്രദേശങ്ങളിലും കൂടുതല്‍ പോലീസ് പിക്കറ്റ് പോ സ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബേക്കല്‍ എസ്. ഐ പി.അജിത്ത്കുമാര്‍ പറഞ്ഞു.

Post a Comment

0 Comments