കുന്നുംകൈ മഖാം ഉറൂസ് 20 മുതല്‍


കുന്നുംകൈ: മലയോരത്തെ പ്രമുഖ തീര്‍ത്ഥാടന കേ ന്ദ്രമായ കുന്നുംകൈ മഖാം ഉറൂസ് 20 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
20 ന് രാവിലെ പത്തുമണിക്ക് മാലോം മഖാംസിയാറത്ത്. വൈകിട്ട് നാലുമണിക്ക് കെ എന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും. വൈകിട്ടു 7 മണിക്ക് ബദരിയ്യ ദഫ് സംഘം അവതരിപ്പിക്കുന്ന രിഫാഇയ്യ ദഫ് റാത്തീബ് നടക്കും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോമുഹമ്മദ്ഹാജി ഉറൂസ് ഉദ്ഘാടനം ചെയ്യും. ഒ ടി റസാഖ് ഹാജി അധ്യക്ഷനാകും. അബ്ദുല്‍ റസാഖ് അബ്‌റാരി പ്രഭാഷണം നടത്തും. 21 ന് നടക്കുന്ന ഖത്തം ദുആക്കും മജിലിസുന്നൂറിനും സയ്യിദ് മഹമൂദ് സഫ്വാന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. 22 നടക്കുന്ന പരിപാടി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി എച്ച് മുസ്തഫ അധ്യക്ഷ നാകും. ഹനീഫ് നിസാമി കാസര്‍കോട് പ്രഭാഷണം നടത്തും.
23 ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി അധ്യക്ഷനാകും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. മാണിയൂര്‍ അഹമ്മദ് മൗലവി കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉത്തരമേഖലാ ദഫ്മുട്ട്മത്സരം നടക്കും. സയ്യിദ് ബുര്‍ഹാന്‍ അലി തങ്ങള്‍, സയ്യിദ് മുഈനുദ്ധീന്‍ ആറ്റക്കോയ തങ്ങള്‍, മുസമ്മില്‍ റഹ്മാനി, വി പി നൂറുദ്ധീന്‍ മൗലവി, മുഹമ്മദ് മുസ്തഫ ഫൈസി, പി എം സുരേഷ്,അബ്ദുല്‍ അസീസ് മങ്കയം, ജാതിയില്‍ അസൈനാര്‍ എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, കെ എന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, എല്‍ കെ ഹുസൈനാര്‍, കെ എ അസി സ്, വി കെ സുബൈര്‍, ഉമ്മര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments