20 കാരിയെ 82 കാരന്‍ മാനഭംഗപ്പെടുത്തി


കാഞ്ഞങ്ങാട്: കടയില്‍ സാധനം വാങ്ങാന്‍ ചെന്ന ബുദ്ധിവൈകല്യമുള്ള ഇരുപതുകാരിയെ മാനഭംഗപ്പെടുത്തിയ 82 കാരനെതിരെ കേസ്.
മോനാച്ചയിലെ കടഉടമ ശ്രീനിവാസനെതിരെയാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. സ്‌പെഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന യുവതി ബന്ധുവിന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. ഇവിടെനിന്നും സാധനങ്ങള്‍ വാങ്ങാനായി കടയില്‍ചെന്നപ്പോഴാണ് ശ്രീനിവാസന്‍ യുവതിയെ കയറിപ്പിടിച്ചത്. സംഭവം വീട്ടിലെത്തി മാതാവിനോട് പറയുകയായിരുന്നു. പ്രശ്‌നം ഒതുക്കിതീര്‍ക്കാന്‍ ചില പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ ശ്രമം നടത്തിയെങ്കിലും യുവതിയുടെ മാതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കേസെടുത്തത് അറിഞ്ഞതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.

Post a Comment

0 Comments