നീലേശ്വരം : നഗരസഭയിലെ കോട്ടപ്പുറം യു എ ഇ നിവാസികള്‍ നാടിന്റെ ഓര്‍മ്മകള്‍ പങ്ക് വെക്കുവാന്‍ ഒത്തുകൂടുന്നു.
ഫെബ്രുവരി 28 ന് അല്‍ ഐനില്‍ നടക്കുന്ന കോട്ടപ്പുറം യു എ ഇ ഫെസ്റ്റ് സീസണ് 2 ന്റെ വിജയത്തിനായി അല്‍ ഐന്‍ അല്‍ ജഹ്ലി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജാബിര്‍ പാട്ടില്ലം (ചെയര്മാന്), ജാഫര്‍ കെ പി, യൂനുസ് പറമ്പത്ത് (വൈസ് ചെയര്മാന്),ഫിനാസ് കോട്ടപ്പുറം (ജനറല്‍ കണ്‍വീനര്‍), അബു താഹിര്‍ (ഫിനാന്‍സ് കണ്‍വീനര്‍), സിയാദ് ടി പി, നിസാര്‍ കാത്തിം,സാജിര്‍ ടി എം സി (ജോയിന്റ് കണ്‍വീനര്‍), സനീല്‍ പുഴക്കര, സാദിഖ് എം (ഫിനാന്‍സ് ജോയിന്‍ കണ്‍വീനര്‍മാര്‍), മമ്മി കോട്ടപ്പുറം,സുബൈര്‍ ഉഗ്രാണി, ഷാഫി ഇ കെ (പ്രചാരണ കമ്മിറ്റി), റാഷിദ് പൂമാടം (മീഡിയ), ഷാഹി കെ പി, മുഹമ്മദ് കുഞ്ഞി ടികെ എന്നിവരെ ഉപേദശക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. ജാബിര്‍ പാട്ടില്ലം അധ്യക്ഷം വഹിച്ചു. ഫിനാസ് കോട്ടപ്പുറം സ്വാഗതവും അബുതാഹിര്‍ നന്ദിയും പറഞ്ഞു.
ഷാഹി കെപി, അഷ്റഫ് ചന്തേര,അബ്ദുല്‍ റസാഖ് പി എന്നിവര്‍ സംസാരിച്ചു. യു എ ഇ യിലെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന കോട്ടപ്പുറം നിവാസികളെ പങ്കെടുപ്പിച്ചാണ് സംഗമം ഒരുക്കുന്നത്. നാടന്‍ കലകള്‍, മാപ്പിള കലാ പരിപാടികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.
0 Comments