അല്‍ ഐന്‍ : യു എ ഇ യിലുള്ള കോട്ടപ്പുറം നിവാസികള്‍ സംഘടിപ്പിക്കുന്ന കോട്ടപ്പുറം യു എ ഇ ഫെസ്റ്റ് സീസണ് 2 ഫെബ്രുവരി 28 ന് രാവിലെ 10 മുതല്‍ അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് സംഘടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഫെസിറ്റിന്റെ ഭാഗമായി രാവിലെ പത്ത് മുതല്‍ വിവിധ കലാ,കായിക പരിപാടികള്‍ അരങ്ങേറും. യു എ ഇലുള്ള ഏഴ് എമിറേറ്റുകളെ മൂന്നായി തിരിച് പുരുഷ, സ്ത്രീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. രാവിലെ പത്തിന് രജിസ്ട്രേഷന് ആരംഭിക്കും.10.30 ഫുട്ബോള്‍ മത്സരവും വൈകിട്ട് മൂന്നിന് പൊതു പരിപാടിയും ആരംഭിക്കും. വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെ കായിക മത്സരങ്ങള്‍ നടക്കും. വൈകിട്ട് ആറിന് ഖവാലി, കുട്ടികളുടെ കലാപരിപാടികള്‍. രാത്രി ഒമ്പതിന് സമാപന സമ്മേളനം. ദീര്‍ഘകാലം യു എ ഇ യില്‍ ജോലി ചെയ്യുന്ന കോട്ടപ്പുറം നിവാസികളെയും വിവിധ മേഖലകളില്‍ കാലിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ ജാബിര്‍ പാട്ടില്ലത്ത് അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടക സമിതി ചെയര്മാന് ജാബിര്‍ പാട്ടില്ലത്ത്, കണ്വീണര് ഫിനാസ്, മമ്മി കോട്ടപ്പുറം, അബു താഹിര്‍, നിസാര്‍ ഖാത്തിം, സ്വാദിക്ക് ആനച്ചാല്‍, യൂനുസ് പറമ്പത്ത്, സമീര്‍ കോട്ടപ്പുറം, കെ പി ഷാഹിഎന്നിവര് അറിയിച്ചു.
0 Comments