കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ 16 ന്


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുന്നത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റ് നേടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് പോലും നേടാനാവാതെ പോയ കോണ്‍ഗ്രസിന് 4.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

Post a Comment

0 Comments