ഉദുമ: 16 കാരിയെ പലവട്ടം പീഡനത്തിനിരയാക്കിയ യുവാവിനെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു.
കീഴൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ച കീഴൂര്‍ സ്വദേശി അവിനാശിനെയാണ്(21) മേല്‍പ്പറമ്പ് എസ്.ഐ പി.പ്രമോദും സംഘവും അറസ്റ്റുചെയ്തത്. ഇയാളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്റ് ചെയ്തു. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യംതിരക്കിയപ്പോഴാണ് വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ അവിനാശ് പീഡനത്തിനിരയാക്കിയ വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്ഡ്ലൈന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്ഡ്ലൈന് അധികൃതര്‍ നല്കിയ പരാതിയിലാണ് അവിനാശിനെതിരെ കേസെടുത്തത്.
0 Comments