സര്‍വ്വകലാശാലയില്‍ മെഗാ ജോബ്‌ഫെയര്‍ 16 ന്


കാസര്‍കോട ്: കേരള കേന്ദ്രസര്‍വ്വകലാശാലയിലെ പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16 ന് പെരിയ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
വിവിധ കമ്പനികള്‍/സ്ഥാപനങ്ങള്‍ നേരിട്ട് വന്ന് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കും.താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഫെബ്രുവരി 12 ന് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും നിയമാവലിക്കുമായി സര്‍വ്വകലാശാല വെബ്‌സൈറ്റായ ംംം.രൗസലൃമഹമ.മര.ശി സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746857499, 9496463052 എന്ന നമ്പറുകളിലോ ുഹമരലാലി@േ രൗസലൃമഹമ.മര.ശി എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

Post a Comment

0 Comments