കാഞ്ഞങ്ങാട്: ചീമേനി വടക്കെ പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകിയെ വധിക്കുകയും ഭര്‍ത്താവ് കൃഷ്ണന് മാസ്റ്ററെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിന്റെ അന്തിമവാദം 15 ന് നടക്കും. ജില്ലാപ്രിന്സിപ്പള് സെഷന്‍സ് കോടതിയില്‍ സാക്ഷിവിസ്താരങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.
തുടര്‍ന്ന് കേസില്‍ വിധി പറയേണ്ട തിയ്യതി പ്രഖ്യാപിക്കും. 2017 ഡിസംബര്‍ 13 ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം ടീച്ചറെ വെട്ടിക്കൊല്ലുകയും ഭര്‍ത്താവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നത്. സംഭവത്തില്‍ ടീച്ചറുടെ അയല്‍വാസികളായ വൈശാഖ് (27), റെനീഷ് (20), അരുണ്‍(26) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജില്ലാപോലീസ് മേധാവിയായിരുന്ന കെ.ജി.സൈമണി ന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്. അന്ന് നീലേശ്വരം സി.ഐ ആയിരുന്ന വി.ഉണ്ണികൃഷ്ണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
0 Comments