എന്‍.കെ.ബാലകൃഷ്ണന്‍ ജന്മശതാബ്ദി ആഘോഷം 15 ന് തുടങ്ങും


നീലേശ്വരം: സ്വാതന്ത്ര്യസമര സേനാനിയും മുന്‍ മന്ത്രിയുമായിരുന്ന എന്‍.കെ.ബാലകൃഷ്ണന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ ഫെബ്രുവരി 15 ന് തുടക്കം കുറിക്കുമെന്ന് എന്‍.കെ ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
15 ന് വൈകുന്നേരം 3 മണിക്ക് എന്‍.കെ.ബി.എം എ.യു. പി സ്‌കൂള്‍ പരിസരത്ത് നിന്ന് സമ്മേളന വേദിയായ തളിയില്‍ പാലസ് ഗ്രൗണ്ടിലേക്ക് വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും. വൈകുന്നേരം 5 മണിക്ക് തളിയില്‍ പാലസ് ഗ്രൗണ്ടില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എന്‍.കെ. ജന്മദിനാഘോഷം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍.കണ്ണനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആദരിക്കും. എം.എല്‍.എമാരായ എം.രാജഗോപാലന്‍, എം.സി.കമറുദ്ദീന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ:കെ.പി.ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രൊഫ: ഖാദര്‍ മാങ്ങാട് എന്‍.കെ അനുസ്മരണ പ്രഭാഷണം നടത്തും. ഹക്കീം കുന്നില്‍, കെ.പി.സതീഷ് ചന്ദ്രന്‍, ടി.ഇ.അബ്ദുള്ള, ഗോവിന്ദന്‍ പള്ളികാപ്പില്‍, എ.വി.രാമകൃഷ്ണന്‍, മാമുനി വിജയന്‍, എറുവാട്ട്‌മോഹനന്‍, വി.കമ്മാരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. 16 ന് രാവിലെ 10 മണിക്ക് നീലേശ്വരം റോട്ടറി ഹാളില്‍ ദേശീയ സ്വാതന്ത്രസമരം ഉത്തരകേരളത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ.നാരായണന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ മുഖ്യാതിഥിയായിരിക്കും കെ.പി.കുഞ്ഞികണ്ണന്‍ സെമിനാര്‍ വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഡോ.വി.പി.പി മുസ്തഫ, ടി.കെ.സുധാകരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 2 മണിക്ക് നടക്കുന്ന സഹകരണ മേഖല വെല്ലുവിളികളും പ്രതിസന്ധികളും എന്ന ചര്‍ച്ച എന്‍.മഹേന്ദ്രപ്രതാപിന്റെ അധ്യക്ഷതയില്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും. പഴയങ്ങാടി അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ സുനില്‍പ്രകാശ് വിഷയം അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ എം.രാധാകൃഷ്ണന്‍നായര്‍, വൈസ് ചെയര്‍മാന്മാരായ കെ.കെ.നാരായണന്‍, എന്‍.മഹേന്ദ്രപ്രതാപ്, പി.രാമചന്ദ്രന്‍, ഡോ.വി.ഗംഗാധരന്‍, ട്രഷറര്‍ കെ.കെ.കുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

0 Comments