പ്രതിരോധവും കൂടലും 15 ന്


കാഞ്ഞങ്ങാട്: ഖനന ലോബികള്‍ ഒരു സങ്കോചവുമില്ലാതെ ജനങ്ങളുടെ സുരക്ഷയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് ഭൂമിയെ തുരക്കുന്നത് നിര്‍ബാധം തുടരുകയും പ്രളയകാലത്തികന്റെ തിക്താനുഭവങ്ങള്‍ പണത്തിന്റെ മുമ്പില്‍ മറന്നു പോകുകയും ചെയ്യുന്ന സാഹചര്യത്തിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അക്രമണത്തിലും ഭീഷണിപ്പെടുത്തലിലും പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി 'പ്രകൃതി വിഭവങ്ങള്‍ ആര്‍ത്തിക്കല്ല ആവശ്യത്തിനാണ് ' എന്നുറക്കെപ്പറഞ്ഞു കൊണ്ട് കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ ഫെബ്രവരി 15 ന് രാവിലെ 10 മണി മുതല്‍ പ്രതിരോധവും കൂടലും സംഘടിപ്പിക്കും. പ്രശസ്ത പരിസ്ഥിതി അദ്ധ്യാപകന്‍ ടി.പി പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും
ഇതിന്റെ പ്രചരണാര്‍ത്ഥം പരിസ്ഥിതി ജില്ലാ കമ്മറ്റി നടത്തുന്ന തെരുവ് നാടകത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് നീലേശ്വരം ബസ്റ്റാന്റില്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടികളും നാടകവും അവതരിപ്പിക്കും.

Post a Comment

0 Comments