കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ 150-ാം വാര്‍ഷികം


കാസര്‍കോട്: ലോക വിപ്ലവഗതികളെ മാറ്റിമറിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 150-ാം വാര്‍ഷികാചരണം 21 ന് ഭറെഡ് ബുക്‌സ് ഡേന്ത യായി ആചരിക്കുന്നു.
യുവവിപ്ലവകാരികളായ കാറല്‍ മാര്‍ക്‌സും ഫെഡറിക്എംഗല്‍സും ചേര്‍ന്ന് 1848ലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി തയ്യാറാക്കിയത്. അന്ന് യഥാക്രമം 30ഉം 28ഉം വയസ് പ്രായമുണ്ടായിരുന്നു. ഈ പോരാളികള്‍ അംഗങ്ങളായ കമ്മ്യൂണിസ്റ്റ് ലീഗിന്റെ വിജ്ഞാപനമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്.
റെഡ് ബുക്‌സ് ഡേയുടെ ഭാഗമായി കാസര്‍കോട് ഇ എം എസ് പഠനകേന്ദ്രം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വായനയും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 23 ന് വൈകിട്ട് 3 ന് നീലേശ്വരം ചിണ്ടേട്ടന്‍ സ്മാരക ഹാളിലാണ് പരിപാടി.

Post a Comment

0 Comments