14 കാരനെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ


അമ്പലത്തറ: പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോകുറ്റം ചുമത്തി കേസെടുത്തു.
അമ്പലത്തറ എതിര്‍കയത്തെ സമീറിനെതിരെയാണ്(34) അമ്പലത്തറ പോലീസ് കേസെടുത്തത്. അയല്‍വാസിയായ കുട്ടിയെ മൊബൈല്‍ ഫോണില്‍ സിനിമ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇയാള്‍ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് സമീറിനെതിരെ കേസെടുത്തത്. കേസെടുത്തതിനെതുടര്‍ന്ന് സമീര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments