ബളാല്‍ കല്ലഞ്ചിറ മഖാം ഉറൂസ് 13 മുതല്‍


കുന്നുംകൈ: ബളാല്‍ കല്ലഞ്ചിറ മഖാം ഉറൂസ് 13 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടക്കും.
13 ന് രാവിലെ ജമാഅത്ത് പ്രസിഡന്റ് വി കെ അബ്ദുല്‍ അസീസ് പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും. രാത്രി 8 മണിക്ക് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. വി കെ അബ്ദുല്‍ അസീസ് അധ്യക്ഷം വഹിക്കും. മുഹമ്മദ് റഫീഖ് അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 14 ന് രാത്രി സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കള്‍ സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 15 ന് ഉച്ചക്ക് നടക്കുന്ന സ്‌നേഹ വിരുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. വി എം ബഷീര്‍ അധ്യക്ഷനാകും. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജുകട്ടക്കയം, ടോമി വട്ടക്കാട്ട് എന്നിവര്‍ സംസാരിക്കും. രാത്രി കുന്നുംകൈ ബദരിയ്യ ദഫ് സംഘം അവതരിപ്പിക്കുന്ന ദഫ് റാത്തീബ് നടക്കും. അസീസ് അശ്രഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 16 ന് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോമുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്യും. എ സി എ ലത്തീഫ് അധ്യക്ഷനാകും. ജാബിര്‍ഹുദവി മുഖ്യ പ്രഭാഷണം നടത്തും. നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ യമാനി കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 17 ന് നടക്കുന്ന സമാപന സമ്മേളനം സഫിയുല്ലാഹില്‍ ആറ്റക്കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി എം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും . പാലക്കി കുഞ്ഞഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് , ജാതിയില്‍ അസിനാര്‍,എ ഹമീദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ സംബന്ധിക്കും.

Post a Comment

0 Comments