റിയാസ് മൗലവി വധം: വാദംകേള്‍ക്കല്‍ 13 ലേക്ക്മാറ്റി


കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പഴയചൂരി മദ്രസാഅധ്യാപകന്‍ കര്‍ണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വാദംകേള്‍ക്കല്‍ ഫെബ്രുവരി 13 ലേക്ക് മാറ്റിവെച്ചു.
കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധിപറയുന്ന തീയ്യതി തീരുമാനിക്കുന്നതിന് മുന്നോടിയായാണ് പ്രോസിക്യൂഷന്റെയും പ്രതിവാദം അഭിഭാഷകരുടെയും വാദപ്രതിവാദങ്ങള്‍ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി കേള്‍ക്കുന്നത്. 2017 മാര്‍ച്ച് 20 ന് രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസ്ഥലത്ത് അധികൃമിച്ച്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡയിലെ അഖിലേഷ് എന്ന അഖില്‍ (25) അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ.എ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തിലുണ്ടായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്പി പി.കെ.സുധാകരനാണ് കോടതിയില്‍ നൂറുപേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments