സ്‌കോളര്‍ഷിപ്പ്: അദാലത്ത് 12 ന്


കാസര്‍കോട്: സംസ്ഥാനത്തെ ഒ.ബി.സി (ഹിന്ദു) വിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ഇതുവരെ അക്കൗണ്ടില്‍ തുക ലഭ്യമാകാതിരിക്കുകയും ചെയ്ത കേസുകള്‍ പരിശോധിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനുമായി ഫെബ്രുവരി 12 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍(വിദ്യാഭ്യാസം) ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കും. ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗവ,എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ കാസര്‍കോട് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍9961288520.

Post a Comment

0 Comments