ദേശീയ യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍


രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജതജൂബിലിയുടെ ഭാഗമായി ദേശീയ യൂത്ത് വോളിബോള്‍ 12 മുതല്‍ 16 വരെ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
ജില്ലയില്‍ തന്നെ ആദ്യമായാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. 2000 പേര്‍ക്ക് ഓരോ സമയം കളി കാണുവാനുള്ള സൗകര്യം സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 7ന് മത്സരം ആരംഭിക്കും. ദേശീയ തലത്തില്‍ മികവു തെളിയിച്ച കേരള യൂണിവേഴ്‌സിറ്റി, എം ജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍ ഭാരതീയര്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുമായി ആറ് പുരുഷ ടീമുകളും, വനിത വിഭാഗത്തില്‍ കണ്ണൂര്‍ സായി കോളേജ്, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം എന്നി ടീമുകളും ഉള്‍പ്പെടെ 9 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
പുരുഷ വിഭാഗത്തില്‍ 12 13 14 തീയതികളില്‍ ലീഗ് മത്സരങ്ങളും, 15 തീയതി സെമിയും, 16 ഫൈനല്‍ മാത്സരങ്ങളും വനിത വിഭാഗം മത്സരങ്ങള്‍ 14,15,16 തീയതികളിലും നടക്കും. പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 75000രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും ട്രോഫിയും നല്‍കും. വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കര്‍ക്ക് 25000 രൂപയും, ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും നല്‍കും.

Post a Comment

0 Comments