കൊറോണ : 101 പേര്‍ നിരീക്ഷണത്തില്‍


കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ വീടുകളില്‍ 100 പേരാണ് നീരീക്ഷണത്തിലുള്ളത് .കൊറോണ പോസിറ്റീവായ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ആകെ അയച്ച 22 സാമ്പിളുകളില്‍ 21 ഉം നെഗറ്റീവാണ്.
ആദ്യം പോസറ്റീവായി കണ്ടെത്തിയ രോഗിയുടെ സാമ്പിള്‍ പരിശോധനാ ഫലം രണ്ട് തവണ നെഗറ്റീവാകുന്നത് വരെ ആശുപത്രിയില്‍ നിരീക്ഷണം തുടരും. വീടുകളില്‍ കഴിയുന്നവര്‍ 28 ദിവസം വരെ പൊതുജന സമ്പര്‍ക്കം ഒഴിവാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡെപ്യുട്ടി ഡി.എം.ഒ ഡോ. രാംദാസ് എ.വി അറിയിച്ചു.

Post a Comment

0 Comments