കോട്ടച്ചേരി: കാഞ്ഞങ്ങാട് ആവിക്കര ശ്രീ സുബ്രഹ്മണ്യസ്വാമികോവിലിലെ പൂജാമഹോത്സവം മാര്‍ച്ച് 1, 2 തീയ്യതികളില്‍ നടക്കും.
മാര്‍ച്ച് 1 ന് രാവിലെ 7 മണിക്ക് തന്ത്രി എടമന ഈശ്വരന് തന്ത്രികളുടെ കാര്‍മികത്വത്തില്‍ നവക പൂജയും ഗണപതിഹോമവും. ഉച്ചക്ക് 12 മണിക്ക് അലങ്കാരപൂജ. ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെ അന്നദാനം. വൈകുന്നേരം 6 മണിക്ക് സന്ധ്യാപൂജ. രാത്രി 8 മണി മുതല്‍ 9 മണി വരെ അന്നദാനം. 9 മണിക്ക് ആണ്ടിയൂട്ട് പൂജ. രാത്രി 10 മണിക്ക് കോഴിക്കോട് ടാലന്റ് മ്യൂസിക്ക് അവതരിപ്പിക്കുന്ന ലൈറ്റ് ഷോ ഗാനമേള. പ്രസാദ വിതരണം. 2 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തമ്പുരാട്ടി. ഉച്ചയ്ക്ക് 12 മണി മുതല്‍ കരിഞ്ചാമുണ്ഡി, ഗുളികന് എന്നീ ദേവകോലങ്ങള് കെട്ടിയാടും.
0 Comments