കുടുംബ സംഗമം സംഘടിപ്പിച്ചു


ബിരിക്കുളം : ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനുവരി 26 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യ മഹാ ശ്യംഖലയുടെ ഭാഗമായി സി.പി.എം. ബിരിക്കുളം ലോക്കല്‍ കമ്മിറ്റി ചെന്നക്കോട് കുടുംബ സംഗമം സംഘടിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ത്രിക്കരിപ്പൂര്‍ എം രാജഗോപാലന്‍ എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. വി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, പാറക്കോല്‍ രാജന്‍, കെ.ഭാസ്‌കരന്‍ ,പി.എന്‍ രാജ്‌മോഹനന്‍, ടി എ രവീന്ദ്രന്‍ , ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം കെ.മണി എന്നിവര്‍ സംസാരിച്ചു. വി.രാജേഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments