കാഞ്ഞങ്ങാട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡി.എം.ഒ ഡോ. എ.പി.ദിനേശ്കുമാറിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്നു. മുന്‍കരുതലായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയായ കെയര്വെല്ലിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ തീരുമാനിച്ചു.
ജില്ലയില്‍ ചൈന സന്ദര്‍ശിക്കുന്നവര്‍ കുറവാണെങ്കിലും ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെ വെളിച്ചത്തില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി. സ്ഥതിഗതികള്‍ അതത് സമയത്ത് വിലയിരുത്താനും ജില്ലാ കേന്ദ്രത്തിന് കൈമാറാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇതുകൂടാതെ വിദേശികളെത്തുന്ന ഹോട്ടലുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നീരീക്ഷണം വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
0 Comments