നിര്യാതനായി


പളളിക്കര: തായല്‍ തൊട്ടിയിലെ പരേതനായ മുക്കൂട് അന്തുമായിയുടെയും, ബീഫാത്തിമയുടെയും മകനും മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവുമായ മുക്കൂട് മുഹമ്മദ് കുഞ്ഞി (54) മരണപ്പെട്ടു.
ഭാര്യ: സൈനബ. മക്കള്‍: ഫസീല , ജസീല, ജുനൈദ് (ഗള്‍ഫ്), ജഫ്‌ന (വിദ്യാര്‍ത്ഥിനി). മരുമക്കള്‍: നാസര്‍ തൊട്ടി, സലീം പെരിയാട്ടടുക്കം (രണ്ടുപേരും ഗള്‍ഫ്). സഹോദരങ്ങള്‍: അലീമ, താഹിറ, നാസര്‍, മെയ്തു, മുനീറ, സമീര്‍,സക്കീര്‍. ജി.എം.യു.പി.സ്‌ക്കൂള്‍ പളളിക്കരയില്‍ ദീര്‍ഘകാലം പി.ടി.എ പ്രസിഡണ്ടായിരുന്നു. യു.ഡി.എഫ് സജീവ പ്രവര്‍ത്തകനും, തൊട്ടി ജമാ അത്ത് മുന്‍ സെക്രട്ടറിയുമാണ്.

Post a Comment

0 Comments