പുനര്‍നിര്‍മ്മാണമില്ലാതെ മന്ത്രിയുടെ മണ്ഡലത്തിലെ പാലം


ബളാല്‍: പുനര്‍നിര്‍മ്മാണമില്ലാതെ മന്ത്രിയുടെ മണ്ഡലത്തിലെ പാലം. ബളാല്‍ ടൗണില്‍ നിന്നും രാജപുരം ബളാല്‍ ജില്ലാപഞ്ചായത്തുറോഡുമായി ബന്ധപ്പെടുന്ന ബളാല്‍ അമ്പലം റോഡിലെ പാലം കഴിഞ്ഞ ആഗസ്റ്റിലെ പ്രളയമഴയിലെ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
നാലോളം പ്രധാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനിവാസികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ആശുപത്രിയിലേക്കും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കുമുള്ള സഞ്ചാരസൗകര്യമാണ് ഇതോടെ ഇല്ലാതായത്.
നാട്ടുകാര്‍ ഉണ്ടാക്കിയ താല്‍ക്കാലിക നടപ്പാതയിലൂടെയാണ് ഇപ്പോള്‍ ആളുകള്‍ അക്കരെയെത്തുന്നതെങ്കിലും അത് അപകടാവസ്ഥയിലാണ്. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് എത്തുന്നതിനുള്ള പ്രധാന റോഡിലെ പാലമാണ് തകര്‍ന്നിരിക്കുന്നത്. മണ്ഡലത്തിലെ മന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പാലം സന്ദര്‍ശിച്ചുവെങ്കിലും പുനര്‍നിര്‍മ്മാണത്തിന് നടപടിയായില്ല.

Post a Comment

0 Comments