ഭാര്യയെ മര്‍ദ്ദിച്ച വയോധികനെതിരെ കേസ്


ചീമേനി: സ്വത്തു സംബന്ധമായ തര്‍ക്കത്തിനിടെ 59 കാരിയായ ഭാര്യയെ മര്‍ദ്ദിച്ച 71 കാരനെതിരെ കേസ്.
ചീമേനി എന്‍ജിനിയറിങ് കോളജിനുസമീപം ലക്ഷ്മി വില്ലയിലെ കെ.കെ.കുഞ്ഞിക്കണ്ണനെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്. ഭാര്യ ടി.കെ.ചന്ദ്രമതിയുടെ പരാതിയിലാണ് കേസ്. 2019 ഡിസംബര്‍ 31 ന് വൈകീട്ട് 3.10 ഓടെ ഇരുവരും താമസിക്കുന്ന ലക്ഷ്മി വില്ലയിലായിരുന്നു അടിപിടി. കഴുത്തിനു പിടിച്ച് തടഞ്ഞുനിര്‍ത്തി അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചു പിടിച്ചു തള്ളുകയായിരുന്നു. വീഴുന്നതിനിടെ തല ചുമരില്‍ ഇടിച്ചു പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments