കാഞ്ഞങ്ങാട്: പഴങ്കഥകളുടെയും കേട്ടറിവുകളുടെയും ഓര്‍മ്മകള്‍ പങ്കുവെച്ച് നിലാങ്കര കാരണവക്കൂട്ടം.
നിലാങ്കര ശ്രീ കൃതിരക്കാളി ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് മുന്നോടിയായാണ് കാഞ്ഞങ്ങാട് നിലാങ്കര ക്ഷേത്രത്തില്‍ നിലാങ്കര കാരണവക്കൂട്ടം നടന്നത്. സോവനീര്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരു കാലത്ത് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്ന പ്രദേശമായി അറിയപ്പെട്ടിരുന്ന ദേശമാണ് നിലാങ്കരയും പരിസരങ്ങളും.
ക്ഷേത്രം ,ഐതിഹ്വം ,പഴകഥകള്, എന്നിവയെ അടിസ്ഥാനമാക്കി പോയ നാളുകളിലെ സുവര്‍ണ്ണമായ ഓര്‍മ്മകള്‍ പങ്കുവെച്ചും, നാട്ടിപ്പാട്ടുകള്‍ പാടിയും, നിലാങ്കര ക്ഷേത്രത്തിന്റെ പെരുമ വിളിച്ചോതുന്ന രീതിലാണ് കാരണവന്മാരും കാരണവത്തിമാരും അനുഭവങ്ങള്‍ പങ്കുവെച്ചത്ത്. നിലമംഗലത്തമ്മയും, ശ്രീകുതിര കളിയാമ്മയും തൂവക്കാളിയും, നാഗത്താന്മാരും ചേര്‍ന്ന് വിളങ്ങുന്ന പുരാചരിത്ര കഥനം പുതിയ തലമുറക്ക് നവ്യാനുഭമായി, ചിരപുരാതനവും ഐതിഹ്യ പെരുമയുള്ളതുമായ നിലാങ്കര ശ്രീ കുതിരക്കളിയമ്മ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തി 2020 ഫ്രെബ്രവരി 23, 24,25,26, തീയ്യതികളിലാണ് പുന:പ്രതിഷ്ഠാ ബ്രഹ്മകലോത്സവം നടക്കുന്നത്. നിലാങ്കര പ്രദേശത്തിന്റെ ചരിത്രവും ഐതിഹ്യവും ഉള്‍പ്പെടുത്തിയാണ് സോവനീര്‍ പ്രസിദ്ധീകരിക്കുന്നത്, എം.കുഞ്ഞമ്പു പൊതുവാള്, പി.ദാമോദര പണിക്കര്‍ ,രാമകൃഷ്ണന് മോനാച്ച, പ്രഭാകരന് കാഞ്ഞങ്ങാട് ,എം.കുഞ്ഞമ്പാടി, കൊവ്വല്‍ ഗംഗാധരന്, സി.പി.വി.വിനോദ് കുമാര്‍ മാസ്റ്റര്‍, ഡോ.കെ. പി.സുധാകരന് നായര്‍, കൃഷ്ണന് പനങ്കാവ്, വിജയന്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.ക്ഷേത്രശ്ശന്മാരും, നാട്ടുകാരുമടക്കം നിരവധി പേര് കാരണവക്കുട്ടത്തില് പങ്കെടുത്തു.
0 Comments