കാസര്‍കോട്: ജില്ലയില്‍ ജലപരിപാലനത്തിനുവേണ്ടി ചെലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ അര്‍ദ്ധസ്ഥിര ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഒരു ശില്‍പ്പശാല നാളെ രാവിലെ 10 മണിക്ക് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ വരള്‍ച്ചാ ലഘൂകരണത്തിന് ഉതകുന്ന ഇത്തരം അര്‍ദ്ധസ്ഥിര ചെക്ക്ഡാം നിര്‍മ്മാണം സംബന്ധിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍വ്വഹിക്കും.
ജലപരിപാലനം, കൃഷി സ്ഥലത്തെ ജലസ്രോതസ്സുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, പുഴകളിലെ ജലം നഷ്ടപ്പെടാതെ ഭാവിയിലേക്ക് സംരക്ഷിക്കുക തുടങ്ങിയവയാണ് അര്‍ദ്ധസ്ഥിര ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ജില്ലയിലെ ഡാമുകള്‍ ഇല്ലാത്ത കുറവ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാഹായിക്കും. ശില്‍പ്പശാലയില്‍ ചെറുകിട ജലസേചനവിഭാഗം എക്സി.എഞ്ചിനീയര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധസ്ഥിര ചെക്ക് ഡാമുകളെക്കുറിച്ചുളള വിഷയാവതരണവും അധികൃതരുമായുളള ചര്‍ച്ചയും നടത്തും.
നാളെ നടക്കുന്ന ശില്‍പ്പശാലയില്‍ ജില്ലയിലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍മാര്‍, എംജിഎന്‍ആര്‍ഇജിഎസ് എഞ്ചിനീയര്‍മാര്‍ മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments