കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കി


കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ടാംവര്‍ഷ എം. എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അവാല രാമുവിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് സര്‍വ്വകലാശാല അച്ചടക്കനടപടിക്ക് വിധേയമായി പുറത്താക്കി.
സര്‍വ്വകലാശാല രൂപീകരിച്ച പ്രത്യേക സമിതി ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണംനടത്തുകയും പ്രസ്തുത വിദ്യാര്‍ത്ഥി നടത്തിയ പ്രസ്താവനകള്‍ സര്‍വ്വകലാശാലയുടെ സല്‍പേരിന് ദോഷമുണ്ടാക്കുന്നതാണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വിദ്യാര്‍ത്ഥി പ്രചരിപ്പിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ട് ബേക്കല്‍പോലീസ് വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Post a Comment

0 Comments