കുട്ടിഡ്രൈവര്‍ക്ക് സ്‌കൂട്ടര്‍: ഉടമയ്‌ക്കെതിരെ കേസ്


രാജപുരം : പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തതിനു ആര്‍സി ഉടമയ്‌ക്കെതിരെ കേസ്.
കെഎല്‍ 60 ജെ 1812 നമ്പര്‍ സ്‌കൂട്ടറിന്റെ ആര്‍സി ഉടമ പനത്തടി കോളിച്ചാല്‍ ഫൗസിയ മന്‍സിലിലെ കെ.എം.കലന്തര്‍ മുഹമ്മദിനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
എസ്‌ഐ കെ.രാജീവന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ചെറുപനത്തടിയില്‍ വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പാണത്തൂര്‍ ഭാഗത്തുനിന്ന് കോളിച്ചാലിലേക്ക് കുട്ടി ഡ്രൈവര്‍ ഈ സ്‌കൂട്ടറും ഓടിച്ചെത്തിയത്.
വാഹനം ബന്തവസിലെടുത്തു കുട്ടിയെ വീട്ടിലെത്തിച്ച ശേഷമാണ് ആര്‍സി ഉടമയ്‌ക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments