നീലേശ്വരം: പോലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കുമെതിരെ നിരന്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നിയമ നടപടിക്ക് ഒരുങ്ങുന്നു.
ഏറ്റവും ഒടുവിലായി നീലേശ്വരം പോലീസിനെതിരെ എഴുതിയ വാര്‍ത്തകളാണ് പോലീസുകാരെ പ്രകോപിതരാക്കിയത്. അച്ചടക്കത്തിന്റെ വാള്‍മുനയില്‍ പോലീസുകാര്‍ക്കെതിരെ എന്തുമാവാം എന്ന നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്ന് പോലിസുകാര്‍ പരസ്യമായി ആവശ്യപ്പെട്ടു. പ്രതികരിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് പോലീസിനെ അടച്ച് ആക്ഷേപിച്ച് നിരന്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളുണ്ടാക്കി സേനയുടെ പേര് കളങ്കപ്പെടുത്താനും പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കാനുമുള്ള ലേറ്റസ്റ്റിന്റെ ഗൂഡാലോചനയ്ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് പോലീസുകാര്‍ തന്നെയാണ് അസോസിയേഷന് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പത്രത്തിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ ആലോചിക്കുന്നതെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വക്താവ് പറഞ്ഞു.
ലേറ്റസ്റ്റിനെതിരെ നിയമ നടപടി കൈകൊള്ളാന്‍ അസോസിയേഷന് താമസിയാതെ ആഭ്യന്തര വകുപ്പിന്റെ അനുമതി തേടും.
0 Comments