കശുമാവുകള്‍ കരിയുന്നു; കര്‍ഷകര്‍ ദുരിതത്തിലേക്ക്


എണ്ണപ്പാറ: മലയോരത്ത് കശുമാവുകള്‍ കരിയുന്നു.
കശുമാവുകള്‍ പൂത്ത് കശുവണ്ടി പിടിക്കേണ്ട സമയത്താണ് കശുമാവുകള്‍ക്ക് ഇലകരിയല്‍ രോഗം പിടിപ്പെട്ടിരിക്കുന്നത്. കവുങ്ങിന് മഹാളി രോഗം പിടിപെട്ട് അടയ്ക്കകള്‍ കൊഴിഞ്ഞു. വെള്ളീച്ച മൂലം തെങ്ങുകളുടെ ഓലകള്‍ കരിയുകയും ഇളനീരുകള്‍ കൊഴിയുകയുമാണ്. റബ്ബറിന്റെ ഇലകള്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍ കര്‍ഷകര്‍ എല്ലാത്തരത്തിലും കടുത്ത നിരാശയിലാണ്. കശുമാവുകള്‍ കരിഞ്ഞുതുടങ്ങിയതോടെ കര്‍ഷകര്‍ വിവരം കൃഷിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ പ്രതിരോധ നടപടിയോ ഉപദേശങ്ങളോ ഉണ്ടായില്ല. മുക്കുഴി, കളത്തുങ്കാല്‍, എണ്ണപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കശുമാവുകള്‍ക്കും തെങ്ങിനും കവുങ്ങിനും കൂടുതല്‍ രോഗബാധ. ഇക്കൊല്ലം ചക്കയും കുറവാണ്. മാവുകള്‍ പൂത്തിട്ടില്ല. ഇതുമൂലം മാങ്ങയും കുറയും. കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനമാണ് ഇവയുടെയെല്ലാം കാരണം. ഇക്കൊല്ലം ഡിസംബറില്‍ തണുപ്പ് തീരെ കുറവായിരുന്നു. ചക്ക, മാങ്ങ ഉല്‍പ്പാദനത്തെ ഇത് സാരമായി ബാധിക്കും.

Post a Comment

0 Comments