ബസിടിച്ച് യുവാവിനും യുവതിക്കും ഗുരുതരപരിക്ക്


മഞ്ചേശ്വരം: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാര്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ഉദ്യാവാരം ദേശീയപാതയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം.
കര്‍ണാടക കെ എസ് ആര്‍ ടി സി ബസാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രക്കാരായ യുവാവിനെയും യുവതിയെയും അത്യാസന്ന നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം വരുത്തിയ ബസ് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments