മുട്ടിച്ചരലില്‍ പുള്ളിമുറി: നാലുപേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് : ഇരിയ മുട്ടിച്ചരലില്‍ പണം പന്തയം വച്ചു ചീട്ടുകളിക്കുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍.
അമ്പലത്തറ കണ്ണോത്ത് ഗ്രൗണ്ടിനു സമീപം മുട്ടിച്ചരല്‍ ഹൗസിലെ കെ.ഗോവിന്ദന്‍ (49), കണ്ണോത്ത് പള്ളിക്കു സമീപം പാറക്കല്ല് ഹൗസിലെ കെ.രവി (54), ഗുരുപുരം മരമില്ലിനു സമീപം ഗുരുപുരം ഹൗസിലെ പി.സി.കൃഷ്ണന്‍ (61), ഇരിയ സ്‌കൂളിനു സമീപം ഇരിയ ഹൗസിലെ പി.അബ്ദുല്ല (60) എന്നിവരെയാണ് അമ്പലത്തറ എസ്‌ഐ, കെ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നു 1400 രൂപ പിടിച്ചെടുത്തു.

Post a Comment

0 Comments