കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലുള്ള വിവിധ ജാതിമത കക്ഷി രാഷ്ട്രീയ വിശ്വാസികളെ അണിനിരത്തി നടത്തേണ്ട യോജിച്ച പ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ സമുദായ സാമൂഹിക സാംസ്കാരിക സംഘടനകളുടെ യോഗം വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് കാഞ്ഞങ്ങാട് മേഖലാ സംയുക്ത പൗരത്വ സംരക്ഷണ സമിതിക്ക് രൂപം നല്കി. പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ മാസം 22 ന് മുമ്പ് വമ്പിച്ച ഭരണഘടനാ സംരക്ഷണ ബഹുജന പ്രകടനവും റാലിയും കാഞ്ഞങ്ങാട് സംഘടിപ്പിക്കും. പ്രസി ഡ ണ്ട് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, പ്രൊഫ.ഖാദര്‍ മങ്ങാട്, പി.രാജ്മോഹന്‍,എം.സിജോസ്, വി.കെ. പി ഹമീദലി, എ.വി രാമകൃഷ്ണന്, എ. ദാമോദരന്‍, വി.കമ്മാരന്, മൊയ്തു മൗലവി, അഷ്റഫ് സുഹ്രി, അബ്രഹാം തോണക്കര, കെ.സി മുഹമ്മദ്, നിസാര്‍ സിയാറത്തിങ്കര, ബില്‍ടെക് അബ്ദുല്ല,മൊയ്തു ഇരിയ,അമ്പലത്തറ കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബഷീര്‍വെള്ളിക്കോത്ത് സ്വാഗതവും പ്രൊഫ. സി.ബാലന് നന്ദിയും പറഞ്ഞു.
0 Comments