അധ്യാപകരെകൊണ്ട് അധികജോലി ചെയ്യിക്കാനുള്ള നീക്കം ഉപേക്ഷിക്കണം


കാഞ്ഞങ്ങാട്: പി എസ് സി പരീക്ഷ അടക്കമുള്ള മറ്റു ജോലികള്‍ അധ്യാപകരെ നിര്‍ബന്ധമായി ചെയ്യിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി ലയനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് ഹയര്‍ സെക്കണ്ടറിയെ സ്വതന്ത്രമായി തുടരാന്‍ സാഹചര്യമൊരുക്കണമെന്നും പരീക്ഷ തുടര്‍ മൂല്യനിര്‍ണയം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അശാസ്ത്രീയത ചുണ്ടിക്കാണിച്ചുകൊണ്ട് യു ഡി എഫ് നിയമിച്ച ദിലീപ് കുമാര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതുപ്രകാരം പ്രൈമറി സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ട്രേറ്റുകള്‍ സ്ഥാപിച്ച് പൊതുവിദ്യാഭ്യാസം ശാക്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എന്‍ സദാശിവന്‍ അധ്യക്ഷത വഹിച്ചു. പി ശശിധരന്‍, കെ ആനന്ദവല്ലി, എല്‍ വസന്തന്‍, ഡൊമിനിക്ക് അഗസ്റ്റിന്‍, പി നാരായണന്‍, സി പി അഭിരാം എന്നിവര്‍ പ്രസംഗിച്ചു. എ വി രൂപേഷ് സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും സോജി ചാക്കോ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

Post a Comment

0 Comments