ആരോഗ്യസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചുകാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടും, സഞ്ജീവനി ഹോസ്പിറ്റല്‍ വെല്‍നസ് ക്ലിനിക്കുമായി സഹകരിച്ച്, ആരോഗ്യ സംരക്ഷണ ക്ലാസും, ഹെല്‍ത്ത് വെല്‍നസ് ക്യാമ്പും നടത്തി.
കുന്നുമ്മല്‍ ജെസിഐ സെന്ററില്‍ നടന്ന ക്യാമ്പ് സഞ്ജീവനി വെല്‍നെസ് ക്ലിനിക് പ്രിന്‍സിപ്പല്‍ ദീപ ജയന്‍ ഉല്‍ഘാടനം ചെയ്തു. ഐശ്വര്യ ശ്രീജിത്ത് അധ്യക്ഷയായി. ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് പി.സത്യന്‍. മുഖ്യാതിഥിയായി. ഡോ.വിദ്യ കെ,സിനി തോമസ്, നീത കെ, ചിപ്പിരതീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബി .മധുസൂദനന്‍ സ്വാഗതവും ഡോ. ബി.എസ് .നിതാന്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments