കാഞ്ഞങ്ങാട് : കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗത്തെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലായിരുന്നു അപകടം. ഇന്‍ഡിക്കറ്റര്‍ ഓണ്‍ ചെയ്ത് മാവുങ്കാല്‍ റോഡിലേക്ക് തിരിഞ്ഞ കാറില്‍ ഇതേ ദിശയില്‍ ബൈക്ക് ഹാന്‍ഡില്‍ മൊബൈല്‍ പിടിപ്പിച്ച് ഗൂഗിള്‍ മാപ് നോക്കി ഓടിച്ചുവരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലായിരുന്നു പൊട്ടിത്തെറി. ബൈക്ക് ഓടിച്ച യുവാവ് 10 മീറ്റര്‍ ദൂരത്തേക്കു തെറിച്ചു വീഴുകയും ചെയ്തു. ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ ശബ്ദം കേട്ട് നൂറുകണക്കിനാളുകള്‍ സ്ഥലത്തേക്കോടിയെത്തി.
0 Comments