കാസര്‍കോട്: അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ സഹകരണ വകുപ്പിന്റെ പിന്തുണയോടെ സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കും.
ഈ സൊസൈറ്റികളിലൂടെ വിദ്യാര്ത്ഥികള്കാവശ്യമായ പഠനോപകരണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും. സൊസൈറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിനായി ജനുവരി 20ന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ചേരും. സ്കൂളുകളിലെ ലൈബ്രറി സംവിധാനം മെച്ചപ്പെടുത്താന്‍ സഹകരണ വകുപ്പ് പതിനായിരം രൂപ വീതം നല്‍കും.
0 Comments