'കുടുംബ കൂട്ടായ്മ' വാര്‍ഡ് പ്രസിഡണ്ടുമാരുടെ വാര്‍ഷിക സമ്മേളനം


കാഞ്ഞങ്ങാട്: തലശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ വെള്ളരിക്കുണ്ട്, പനത്തടി, കാഞ്ഞങ്ങാട് ഫൊറോന കളിലെ മുഴുവന്‍ ഇടവകകളിലെയും വാര്‍ഡ് യൂണിറ്റ് പ്രസിഡണ്ടുമാരുടെ വാര്‍ഷിക സമ്മേളനം പന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് റീജിയണല്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.
തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ മത ന്യൂനപക്ഷങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന അധുനിക കാലഘട്ടത്തില്‍ കുടുംബ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാര്‍. പാംപ്ലാനി പറഞ്ഞു. സഭ പ്രതിസന്ധികളിലൂടെ കടന്നുപോയ നാളുകളില്‍ അതൊന്നും സഭയുടെ കെട്ടുറപ്പിനെ ബാധിക്കാതിരുന്നത് ആഴമായ ദൈവവിശ്വാസം കൈമുതലാക്കിയ ശക്കമായ അല്‍മായ നേതൃത്വം സഭയെ താങ്ങി നിര്‍ത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ കൂട്ടായ്മ തലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ.മാത്യു പരവരാകത്ത്, ഫാ.തോമസ്തയ്യില്‍, തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്ജ് തയ്യില്‍, ജോസ് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ഫൊറോന ഡയറക്ടര്‍ ഫാ.അനൂപ് ചിറ്റേട്ട് സ്വാഗതവും പടന്നക്കാട് ഇടവക കോ-ഓര്‍ഡിനേറ്റര്‍ ഡാന്റിസ് മുല്ലപ്പള്ളില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments