അതിഞ്ഞാല്‍ മാപ്പിള സ്‌കൂള്‍: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു


അജാനൂര്‍ : അതിഞ്ഞാല്‍ മാപ്പിള സ്‌കൂളില്‍ കുട്ടികള്‍ റെയില്‍ പാളം അശ്രദ്ധമായി മുറിച്ചുകടക്കുന്നു എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയതിന്റെ ഫലമായി വര്‍ഷങ്ങളായി നാട്ടുകാരും കുട്ടികളും ഉപയോഗിക്കുന്ന ഇടവഴി റെയില്‍വേ അധികൃതര്‍ അടച്ചതിനെ തുടര്‍ന്ന് ഭാവി നടപടികള്‍ക്കായി നാട്ടുകാരുടെയും സ്‌കൂള്‍ പി.ടിഎ യുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
വര്‍ഷങ്ങളായി നാട്ടുകാരും പടിഞ്ഞാര്‍ ഭാഗത്തുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂള്‍, മദ്രസ ,പള്ളി തുടങ്ങിയ ഇടങ്ങളിലേക്കായി ഉപയോഗിക്കുന്ന വഴിയാണ് ചിലരുടെ വ്യാജ പ്രചാരണത്തിലൂടെ ഇല്ലാതായത് .വിദ്യാര്‍ഥികള്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യം എന്നും ഉറപ്പുവരുത്താറുണ്ടെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു .വസ്തുത ഇതായിരിക്കെയാണ് അശ്രദ്ധരായി കുട്ടികള്‍ റയില്‍പാളം മുറിച്ചു കടക്കുന്നു എന്ന പ്രചാരണം തല്‍പ്പരകക്ഷികള്‍ നടത്തിയത്.കഴിഞ്ഞ ദിവസം റയില്‍വെയുടെ നേതൃത്വത്തില്‍ വഴി ബ്ലോക്ക് ചെയ്തു .ഇതിനെത്തുടര്‍ന്ന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് വഴി തുറന്നു കിട്ടാന്‍ ഇടപെടുന്നതിനായി നിവേദനം കൊടുത്തിരുന്നു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, രക്ഷാധികാരികള്‍, കെ ദാമോദരന്‍ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), ബഷീര്‍ വെള്ളിക്കോത്ത് ( സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ), എം കെ രാഘവന്‍ ( സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ചെയര്‍മാന്‍, ഹമീദ് ചെരക്കടത്ത് (പഞ്ചായത്ത് മെമ്പര്‍ ),ജനറല്‍ കണ്‍വീനര്‍,എ ജി ശംസുദ്ധീന്‍ ( ഹെഡ് മാസ്റ്റര്‍ ),ട്രഷറര്‍, തെരുവത്ത് മൂസഹാജി (ജമാഅത്ത് പ്രസിഡന്റ് ), അഷ്‌റഫ് കൊളവയല്‍,സി എച്ച് സുലൈമാന്‍,സുരേഷ് എം (വൈസ് ചെയര്‍മാന്‍മാര്‍),സി എച്ച് കുഞ്ഞബ്ദുള്ള,പി എം നാസര്‍, യു വി ഇഖ്ബാല്‍,ഖാലിദ് അറബിക്കാടത്ത (കണ്‍വീനര്‍മാര്‍)പി എം ഫാറൂഖ്,കെ കുഞ്ഞിമൊയ്ദീന്‍,പി വി സൈദു ഹാജി,ബി മുഹമ്മദ്,അബ്ദുല്‍ കരീം,ഷീബ ഉമ്മര്‍,കുഞ്ഞാമിന,പി എം ഫൈസല്‍,നൗഷാദ്,അബ്ദുല്‍ റസാഖ് ടി,മുസ്തഫ കൊളവയല്‍,കാസിം കെ, മറിയക്കുഞ്ഞി (അംഗങ്ങള്‍).

Post a Comment

0 Comments