യുവാവിനെ അക്രമിച്ച നാലുപേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ച നാലുപേര്‍ക്കെതിരെ കേസ്.
വയക്കര പാടിയോട്ടുചാല്‍ ചൂരിക്കാട് കൊട്രാടിയിലെ മനോഹരന്റെ മകന്‍ അഖില്‍ ചിക്കുവിന്റെ (24) പരാതിയില്‍ പുല്ലൂര്‍ പൊളളക്കടയിലെ അഖില്‍, ഉണ്ണി, ശ്രീധരന്‍, രാജു എന്നിവര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.
ജനുവരി ഏഴിനു വൈകിട്ട് മൂന്നേ കാലോടെ കേളോത്തായിരുന്നു സംഭവം. തടഞ്ഞു നിര്‍ത്തി കൈകൊണ്ടു തലയ്ക്കും മുഖത്തും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണു കേസ്.

Post a Comment

0 Comments