തുണി സഞ്ചി വിതരണം ചെയ്ത് കുടുംബശ്രീ


കാസര്‍കോട്: കാസര്‍കോട് നഗരസഭാ പി.എം.എ.വൈലൈഫ് ഗുണഭോക്തൃ സംഗമത്തിലെത്തിയവരുടെ കൈകളിലെ പ്ലാസ്റ്റിക്ക് കവറുകള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ വിതരണം ചെയ്ത് കുടുംബശ്രീ മാതൃക.
കാസര്‍കോട് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാറാ മുഹമ്മദ്, വൈസ് ചെയര്‍പേഴസണ്‍ ഷാഹിദ യൂസഫ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. കാസര്‍കോട് നഗരസഭയിലെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ പതിനായിരത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്തു കഴിഞ്ഞു. അദാലത്തിലെത്തുന്ന മുഴുവന്‍പേര്‍ക്കും പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം തുണിസഞ്ചി നല്‍കി സര്‍ക്കാര്‍ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇവര്‍. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ റീസൈക്ലിങ് ചെയ്ത് ഉപയോഗിക്കുന്നതാണ് രീതി. നിലവില്‍ നഗരസഭായിലെ മുഴുവന്‍ വീടുകളിലും 50 രൂപ നിരക്കില്‍ മാസത്തില്‍ ഒരു തവണ നഗരസഭയുടെ ഹരിതകര്‍മ്മസേന എത്തുന്നുണ്ട്.

Post a Comment

0 Comments